തിരുവല്ല: ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെന്‍ഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ക്ഷേമപെന്‍ഷന്‍ അനര്‍ഹര്‍ക്കാണ് നല്‍കുന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നല്‍കുന്നതെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട തിരുവല്ലയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുകയാണ്. അതിന്റെ ഫലം സ്വാഭാവികമായി സംസ്ഥാന വിഹിതം വര്‍ദ്ധിക്കുന്നു എന്നതാണ്. വരുമാനം ഏറ്റവും കൂടുതല്‍ കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ചിലവ് വരുന്നത് സംസ്ഥാനങ്ങള്‍ക്കുമാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസദസ്സ് ഒരു പക്ഷത്തിന്റെ മാത്രമല്ല, എല്ലാവരുടെയും ആണ്. ഓരോ മണ്ഡലത്തിലും അവിടെ ഉള്ള എംഎല്‍എമാര്‍ ആണ് നടത്തേണ്ടത്. യുഡിഎഫ് ബഹിഷ്‌കരിക്കുന്നത് നാടിന്റെ പുരോഗതിയെയാണ്. നാടിന്റെ പുരോഗതിക്ക് വേണ്ട എല്ലാം യുഡിഎഫ് ബഹിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,084 Less than a minute