BUSINESSBUSINESS NEWS

സാംസങ് ഗാലക്സി എസ്23 എഫ്ഇ അവതരിപ്പിച്ചു.

തിരുവനന്തപുരം- സാംസങ് പുതിയ ഗാലക്സി എസ്23 എഫ്ഇ പുറത്തിറക്കി. പ്രീമിയം ഫീച്ചറുകള്‍, മികച്ച ഡിസൈന്‍, സുഗമമായ ഗെയിമിംഗ് പ്രകടനം എന്നിവയുള്ള ഗാലക്സി എസ്23 എഫ്ഇ 49,999 രൂപ മുതല്‍ ലഭ്യമാണ്. 8 ജിബി റാമിനൊപ്പം 128, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ക്കൊപ്പമെത്തുന്ന സ്മാര്‍ട്ട്ഫോണ്‍ മിന്റ്, പര്‍പ്പിള്‍, ഗ്രാഫൈറ്റ് നിറങ്ങളില്‍ ലഭിക്കും.
6.4-ഇഞ്ച് അമോലെഡ് 2എക്സ് ഡിസ്പ്ലേ, വിഷന്‍ ബൂസ്റ്റര്‍ ടെക്നോളജി, 50 എംപി പ്രൊ-ഗ്രേഡ് ക്യാമറ, നൈറ്റോഗ്രാഫി ഫീച്ചര്‍, ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍, ക്യാമറ അസിസ്റ്റന്റ് ആപ്പ്, 4എന്‍എം ചിപ്സെറ്റ്, 4500 എംഎച്ച് ബാറ്ററി, ഗൊറില്ല ഗ്ലാസ് 5, ഡിഫന്‍സ്-ഗ്രേഡ് നോക്സ് സെക്യൂരിറ്റി എന്നിവയാണ് ഗാലക്സി എസ്23 എഫ്ഇയുടെ മറ്റ് പ്രത്യേകതകള്‍.

Related Articles

Back to top button