BREAKING NEWSKERALALATEST

കനത്ത മഴ; കുളത്തുപ്പുഴ വനത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കൊല്ലം: കുളത്തൂപ്പുഴയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വനത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് സ്ത്രീകളടക്കമുള്ള സംഘത്തെ രക്ഷപ്പെടുത്തിയത്. ഒരു കുട്ടിയും രണ്ട് വളര്‍ത്തു നായ്ക്കളുമുള്‍പ്പടെ പതിമൂന്നംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. കാടുവെട്ട് ജോലിക്ക് പോയവരാണ് വനത്തിനുള്ളില്‍ അകപ്പെട്ടത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയശേഷം പുഴുക്കുകുറുകെ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.ശക്തമായ മഴയെ തുടര്‍ന്ന് കല്ലടയാര്‍ കര കവിഞ്ഞതാണ് ഇവര്‍ വനത്തിനുള്ളില്‍ കുടുങ്ങാന്‍ കാരണം.

Related Articles

Back to top button