തിരുവനന്തപുരം: ഗണേഷ്‌കുമാറിനെ ഉള്‍പ്പെടുത്തിയാല്‍ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ”ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി, നല്ല രീതിയിലാണ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയെന്ന നിലയില്‍ അദ്ദേഹം കൊണ്ടുപോകുന്നത്. ഇപ്പോള്‍ മുഖം മിനുക്കാനെന്ന നിലയില്‍ പിണറായി ഗവണ്‍മെന്റ് അദ്ദേഹത്തെ എടുത്ത് മാറ്റാന്‍ ആലോചനയുണ്ട്. അതിനേക്കാള്‍ എത്രയോ മോശമായ മുഖമുള്ള, ഒരു സ്വഭാവ ശുദ്ധിയും ജീവിതത്തില്‍ നാളിതുവരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കും എന്ന് പറഞ്ഞാല്‍ ഈ മന്ത്രിസഭയുടെ മുഖം എന്തുമാത്രം നന്നാകും? അദ്ദേഹത്തിന്റെ അച്ഛന്‍ കള്ളനെന്ന് കണ്ടുപിടിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച ആളാണ്, ഇടമലയാര്‍ കേസില്‍. നിഷേധിക്കാനൊക്കുമോ? ഇനി മൂന്ന് കൊല്ലത്തില്‍ താഴയേ ഉള്ളൂ, ഈ പിണറായി ഗവണ്‍മെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാന്‍ പോയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.” വെളളാപ്പള്ളി നടേശന്‍ പറഞ്ഞു.
3,004 Less than a minute