KERALALATEST

ഹരിദാസനൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എയുടെ മുറിയില്‍; ബാസിതിന്റെ മൊഴി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആണെന്നാണ് ബാസിതിന്റെ മൊഴി. കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍കുമാറിന്റെ മുറിയിലാണ് ഏപ്രില്‍ പത്ത്, പതിനൊന്ന് തീയതികളില്‍ താനും ഹരിദാസനും താമസിച്ചതെന്നും സുഹൃത്ത് വഴിയാണ് മുറി ലഭിച്ചതെന്നും ബാസിത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഏപ്രില്‍ പത്തിനാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യുവിന് ഡോക്ടര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റിന് സമീപത്തുവച്ച് ഒരു ലക്ഷം ഒരു ലക്ഷം കോഴ നല്‍കിയെന്ന് ഹരിദാസന്‍ ആരോപിച്ചത്. ആ ദിവസങ്ങളിലാണ് ബാസിതും ഹരിദാസനും എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ താമസിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ മുറി ലഭിച്ചത് സുഹൃത്ത് വഴിയാണെന്നും ബാസിത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തനിക്ക് എംഎല്‍എയിലും തിരുവനന്തപുരത്തും വലിയ പിടിപാടുണ്ടെന്ന് ഹരിദാസനെ കാണിക്കുന്നതിന്റെ ഭാഗമായിട്ടാകാം താമസിക്കാന്‍ എംഎല്‍എ ഹോസ്റ്റല്‍ തെരഞ്ഞെടുത്തത് എന്നാകാമെന്നാണ് പൊലീസ് നിഗമനം.

അതേസമയം, ബാസിതും ഹരിദാസനും തന്റെ മുറിയില്‍ താമസിച്ചതായി എംഎല്‍എ സുനില്‍കുമാര്‍ പറഞ്ഞു. തനിക്ക് ബാസിതിനെ അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലരും തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കാന്‍ മുറി നല്‍കാറുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Related Articles

Back to top button