KERALALATEST

കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി; വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം, ടെക്‌നോപാര്‍ക്കില്‍ കറന്റ് ഇല്ല

തിരുവനന്തപുരം: തീവ്രമഴയെ തുടര്‍ന്ന് വെള്ളം കയറിയ കഴക്കൂട്ടം സബ്‌സ്റ്റേഷനിലെ വെള്ളം ഇറങ്ങി. വൈദ്യുതി പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്‍, കാര്യവട്ടം ക്യാമ്പസ് എന്നിവിടങ്ങളില്‍ വൈദ്യുതിയില്ല.

കഴക്കൂട്ടം 110 കെവിസബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറുകയായിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നി 11 കെവി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.

Related Articles

Back to top button