BREAKING NEWSKERALA

നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം അപൂര്‍ണമെന്ന് പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ കോടതിയില്‍

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ നടത്തിയ തുടരന്വേഷണം അപൂര്‍ണമാണെന്ന് പ്രതികള്‍. തുടരന്വേഷണത്തില്‍ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ കോടതിയില്‍ പറഞ്ഞു.
തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇത് ആദ്യമായിട്ടാണ് കേസിന്ന് കോടതി പരിഗണിച്ചത്. പുതുതായി സമര്‍പ്പിച്ച രേഖകള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. വിചാരണ തീയതി നിശ്ചയിക്കാന്‍ കേസ് ഡിസംബര്‍ ഒന്നിന് പരിഗണിക്കും. മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഉള്‍പ്പെടെ ആറ് പ്രതികളും കോടതിയില്‍ ഹാജരായി. ബോധപൂര്‍വ്വമുണ്ടായ ആക്രണമല്ലെന്നും, വനിതാ എംഎല്‍എമാരെ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. കേസിന്റെ വിചാരണ തിയതി ഡിസംബര്‍ ഒന്നിന് തീരുമാനിക്കും.

Related Articles

Back to top button