BREAKING NEWSKERALA

സ്‌കൂള്‍ ഉച്ചഭക്ഷണം:കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്ന് കോടതി

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്ന് കോടതി ചോദിച്ചു.എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നത്?കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്നും കോടതി പറഞ്ഞു.കേസ് മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി.

Related Articles

Back to top button