BREAKING NEWSKERALA

‘കായിക മേള ഇനി മുതല്‍ ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’, ഗെയിംസും ഉള്‍പ്പെടുത്താം’: മന്ത്രി ശിവന്‍ കുട്ടി

തൃശൂര്‍: കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നാക്കുന്നത് ആലോചനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരത്തില്‍ പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഒളിമ്പിക്‌സ് ആയാല്‍ മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ ഇടതു സര്‍ക്കാരിന് മികച്ച റെക്കോര്‍ഡാണുള്ളത്. 7 വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്. അടുത്ത വര്‍ഷം പ്രശ്‌നം പരിഹരിക്കാം. ഒരു സ്‌പോര്‍ട്‌സ് കലണ്ടര്‍ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.

Related Articles

Back to top button