തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ ആദ്യ മത്സരം തുടങ്ങും.
വിവിധ ജില്ലാ ടീമുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇന്നലെ രാവിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍. ബിന്ദു ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ കൈമാറിയിരുന്നു. മേയര്‍ എം.കെ. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനായി. വൈകിട്ട് അഞ്ചോടെ കുന്നംകുളത്ത് ദീപശിഖ പ്രയാണം സമാപിച്ചു.
1,064 Less than a minute