KERALALATESTTOP STORY

‘പി സി ചാക്കോ പറഞ്ഞത് കള്ളം’; നിർവഹസമിതി യോഗത്തിൽ തനിക്ക് ക്ഷണമില്ലായിരുന്നു എന്ന് തോമസ് കെ തോമസ്

 

thomas k thomas against pc chacko

എൻസിപിയിൽ യിൽ തോമസ് കെ തോമസ് – പി സി ചാക്കോ പോര് തുടരുന്നു. നിർവഹസമിതി യോഗത്തിൽ തനിക്ക് ക്ഷണമില്ലായിരുന്നു എന്ന് തോമസ് കെ തോമസ് ആരോപിച്ചു. പി സി ചാക്കോ പറഞ്ഞത് കള്ളമാണ്. പ്രവർത്തകരോടുള്ള പിസി ചാക്കോയുടെ പെരുമാറ്റം മോശമാണ് എന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് മന്ത്രിസ്ഥാനം ഉറപ്പ് നൽകിയത് ദേശീയ നേതൃത്വമാണ്. വിഷയത്തിൽ അഭിപ്രായം പറയാൻ ചക്കോയ്ക്ക് അർഹതയില്ല. ചാക്കോ ഇന്നലെ വന്നയാൾ. എൻസിപിയുടെ വളർച്ചയിൽ ഒരു സംഭാവനയും അദ്ദേഹത്തിന് ഇല്ല. മന്ത്രി സ്ഥാനം വീതംവെക്കുന്ന കാര്യത്തിൽ താനും എ കെ ശശീന്ദ്രനും തമ്മിൽ ധാരണ ഉണ്ടായിരുന്നു. നിലവിൽ എകെ ശശീന്ദ്രൻ സത്യങ്ങൾ വളച്ചൊടിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് ഒപ്പമല്ല കുട്ടനാടിന് ഒപ്പം നിൽക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.

 

Related Articles

Back to top button