വീണ വിജയൻറെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങൾ കൈമാറാതെ ജി എസ് ടി വിഭാഗം. സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ തുകയുടെ നികുതി വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ആവശ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് വിശദീകരണം.വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് മറുപടി നല്‍കാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പ് വിശദീകരണം നല്‍കിയത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല.
1,054 Less than a minute