LATESTNATIONALTOP STORY

ഗെലോട്ടും പൈലറ്റും കളത്തില്‍; രാജസ്ഥാനില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 33 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സദര്‍പുരയില്‍ നിന്ന് മത്സരിക്കും. സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്ന് ജനവിധി തേടും. സിപി ജോഷി, ദിവ്യ മദേര്‍ന, ഗോവിന്ദ് സിങ് ദൊതാസര, കൃഷ്ണ പൂനിയ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് തര്‍ക്കം നിലനിന്നിരുന്ന സംസ്ഥാനത്തില്‍, എഐസിസിസിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇരു നേതാക്കളും സഹകരിച്ചു പോകാമെന്ന നിലപാട് എടുത്തിരുന്നു.

അതേസമയം, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ബിജെപി സീറ്റ് നല്‍കി. ഝലരപാടന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വസുന്ധരയ്ക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇതടക്കം 83 നിയോജക മണ്ഡലങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ വസുന്ധരയുടെ പേര് ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വസുന്ധരയെ മത്സരിപ്പിക്കുമോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വസുന്ധരയ്ക്ക് പകരം ആരായിരിക്കും തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുക എന്ന ചോദ്യവും ചര്‍ച്ചയായിരുന്നു. നവംബര്‍ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Related Articles

Back to top button