LATESTTOP STORYWORLD

ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കന്‍ പൗരന്‍മാരെ മോചിപ്പിച്ചു; സ്ഥിരീകരിച്ച് ബൈഡന്‍

ഗാസ: ബന്ദികളാക്കി വച്ച രണ്ട് അമേരിക്കന്‍ പൗരന്‍മാരെ ഹമാസ് മോചിപ്പിച്ചു. ജൂഡിത് റാനാന്‍, ഇവരുടെ കൗമാരക്കാരിയായ മകള്‍ നതാലി റാനാന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.

ഇരുവരേയും മധ്യ ഇസ്രയേലിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി. ഇരുവരേയും മോചിപ്പിച്ച കാര്യം യുഎസ് പ്രസിഡന്റ് ഡോ ബൈഡന്‍ സ്ഥിരീകരിച്ചു. ഇരുവരുടേയും ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ആക്രമണം തുടങ്ങിയ ഒക്ടോബര്‍ ഏഴിനാണ് ഇരുവരേയും ഹമാസ് ബന്ദികളാക്കിയത്. ബന്ദികളാക്കി വച്ച കൂടുതല്‍ പേരെ ഇനിയും മോചിപ്പിക്കുമെന്നു ഹമാസ് തീരുമാനം എടുത്തതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button