GULFTOP STORYWORLD

ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരിൽ പ്രതിഷേധം

ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടർന്ന് നേരത്തെ എത്തിയ യാത്രക്കാരെ അധികൃതർ പെരുവഴിയിലാക്കി. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ഉൾപ്പെടെ എത്തിയ യാത്രക്കാർ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

ദോഹയിലേക്ക് ഇന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെതുടർന്ന് ഉച്ചക്ക് രണ്ടിനുശേഷമെ എത്തുകയുള്ളുവെന്ന് അധികൃതർ അറിയിച്ചത്. വിമാനം വൈകി പുറപ്പെടുന്ന വിവരം രാവിലെ ഏഴോടെയാണ് യാത്രക്കാരിൽ പലരും അറിയുന്നത്. നേരത്തെ അറിയിച്ചതുപ്രകാരം ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി എമിഗ്രേഷൻ നടപടികൾക്കായി പുലർച്ചെ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തുകയായിരുന്നു.

ഇവിടെ എത്തിയശേഷമാണ് ഭൂരിഭാഗം യാത്രക്കാരും വിമാനം വൈകുമെന്ന വിവരം അറിയുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനോ ഭക്ഷണം നൽകാനോയുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നില്ല. ജീവനക്കാരുമായി ഏറെ നേരം തർക്കിച്ചശേഷം യാത്രക്കാർ പ്രതിഷേധിച്ചതോടെയാണ് വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായത്.

Related Articles

Back to top button