ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കും. പോരിനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ് ഭവനിൽ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ല. സർക്കാർ രാജ്ഭവനോട് വഴക്കിടാൻ ശ്രമിക്കുകയാണ്. ഗവർണർ നിയമിച്ച വൈസ് ചാൻസലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.