KERALALATEST

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ഇടുക്കി: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. ഇതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.

Related Articles

Back to top button