BREAKING NEWSNATIONAL

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം.ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 266 ന് മുകളില്‍ ആണ് വായു ഗുണനിലവാര സൂചിക.
പൊതു ഇടങ്ങളില്‍ വാട്ടര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
പഞ്ചാബ്, ഹിമാല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാല്‍ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.വായു മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം എന്നടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button