KERALALATEST

ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു; ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതെന്ന് ബന്ധുക്കൾ

കൊച്ചി: ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റാണ് 23 കാരൻ മരിച്ചതെന്ന പരാതിയുമായി ബന്ധുക്കൾ രം​ഗത്തെത്തി. കോട്ടയം തീക്കോയി സ്വദേശി രാഹുൽ ഡി നായർ ആണ് മരിച്ചത്. കൊച്ചി കാക്കനാട്ടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു രാഹുൽ. കാക്കനാട് മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽ നിന്ന് ഇക്കഴിഞ്ഞ 18നാണ് രാഹുൽ ഷവർമ കഴിച്ചത്. രക്തപരിശോധനാഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷബാധയാണോ എന്ന് കണ്ടെത്താനാകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചിരുന്നു.

Related Articles

Back to top button