കൊച്ചി: സിനിമ റിവ്യൂ ബോംബിങിനെതിരേ കൊച്ചിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. റാഹേല്‍ മകന്‍ കോര എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉബൈനി ഇബ്രഹാമിന്റെ പരാതിയിലാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. യൂട്യൂബ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് ചാനലുകളടക്കം ഒന്‍പത് പേര്‍ക്കെതിരേയാണ് കേസ്. റിവ്യൂ ബോംബിങിനെതിരേ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
റാഹേല്‍ മകന്‍ കോര എന്ന ചിത്രം ഒക്ടോബര്‍ പതിമൂന്നിനായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഏഴാം തീയതിയോട് കൂടി തന്നെ ചിത്രം മോശമാണെന്ന തരത്തില്‍ റിവ്യൂകള്‍ വന്നിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് സിനിമ പ്രവര്‍ത്തകരുടെ ഭാ?ഗത്ത് നിന്നുമുണ്ടായത്. ചിത്രവുമായി ബന്ധപ്പെട്ട് നെ?ഗറ്റീവ് റിവ്യൂ നല്‍കിയ വിവിധ യൂട്യൂബ് ചാനലുകള്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരേയാണ് സംവിധായകന്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ എട്ടും ഒന്‍പതും പ്രതികളായ യൂട്യൂബും ഫെയിസ്ബുക്കും മറ്റ് പ്രതികളുടെ കുറ്റകരമായ പ്രവര്‍ത്തികള്‍ പ്രചരിപ്പിക്കുന്നതിന് അനുവാദം നല്‍കിയെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്.
അതേസമയം തന്റെ സിനിമ റിലീസായി ഒരു മണിക്കൂറാകുമ്പോള്‍ തന്നെ നെ?ഗറ്റീവ് റിവ്യൂ കൊടുക്കുകയും അതില്‍ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് മലയാള സിനിമ വ്യവസായത്തെ തകര്‍ക്കുന്നതാണെന്നും സംവിധായകന്‍ ഉബൈനി ഇബ്രാഹിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എല്ലാത്തിനെതിരേയും നെ?ഗറ്റീവായി പറഞ്ഞാല്‍ അതിനെതിരേ പ്രതികരിക്കാനാളില്ലെന്ന് കണ്ടാല്‍ ഇതൊരു തെരുവ് യു?ദ്ധമായി മാറുമെന്നും സിനിമ റിവ്യൂ ബോംബിങിന് കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു.
റിലീസായ ഉടനെ വ്യാപകമായി നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച കേസ് ?ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗമാണെന്നും ഇത്തരത്തിലുള്ള ‘റിവ്യൂ ബോംബിങ്’ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ?ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോളും സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
1,057 1 minute read