KERALALATEST

കളമശേരി സ്ഫോടനം; അന്വേഷണത്തിനു ശേഷമേ കാര്യങ്ങൾ പറയാൻ കഴിയൂ: പി. രാജീവ്

കളമശേരിയിൽ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കാൻ ഉടൻ നാട്ടിലെത്തുമെന്നു മന്ത്രി പി.രാജീവ്. പൊലീസ് കമ്മിഷണറുമായി സംസാരിച്ചതായും അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങൾ പറയാൻ കഴിയു എന്നും മന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി. രാജീവ് ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലാണ്.

‘പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമല്ലെന്നാണു മെഡിക്കൽ കോളജ് അധികൃതരിൽനിന്നു കിട്ടിയ വിവരം. എല്ലാ തരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സ കൂടുതൽ ആവശ്യമുള്ളവരെ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോവും. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തുണ്ട്. അവർ പരിശോധന നടത്തുകയാണ്. അന്വേഷണത്തിനുശേഷം മാത്രമേ മറ്റു കാര്യങ്ങൾ പറയാൻ കഴിയൂ” – മന്ത്രി വിശദീകരിച്ചു.

Related Articles

Back to top button