ന്യഡല്‍ഹി: ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ പ്രതിപക്ഷ എം.പിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഐ- ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കര്‍മാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിള്‍ വിശദീകരിക്കുന്നു. നോട്ടിഫിക്കേഷന്‍ തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിള്‍ തള്ളിക്കളയുന്നില്ല. അറ്റാക്കര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി.
‘ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ വലിയ സാമ്പത്തിക സഹായം ലഭിക്കുന്നവരും സങ്കീര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. അവര്‍ സമായമസയങ്ങളില്‍ ആക്രമണ രീതികള്‍ മാറ്റിക്കൊണ്ടിരിക്കും. അപൂര്‍ണ്ണവും തികവില്ലാത്തതുമായ ഇന്റലിജന്‍സ് സിഗ്‌നലുകളില്‍നിന്നാണ് ഇത്തരം അറ്റാക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ചില മുന്നറിയിപ്പുകള്‍ തെറ്റാവാനും ചില ആക്രമണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്യാം’, ആപ്പിളിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക്ക ചെയ്തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് ലഭിച്ചതായി പ്രതിപക്ഷ എം.പിമാര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം ജനറല്‍ സെക്രട്ടറഇ സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കാണ് ആപ്പിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചത്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും തന്റെ ഓഫീസിലുള്ളവര്‍ക്കും സന്ദേശം ലഭിച്ചുവെന്ന് രാഹുല്‍ഗാന്ധിയും വെളിപ്പെടുത്തിയിരുന്നു.
1,057 1 minute read