പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ ആരോപണം സർക്കാരിനുണ്ടാക്കിയ തലവേദന ചെറുതല്ല. സർക്കാർ നിങ്ങളുടെ കോളുകൾ ചോർത്തുന്നുവെന്ന മുന്നറിയിപ്പ് ആപ്പിളാണ് നേതാക്കൾക്ക് നൽകിയത്. എന്നാൽ ഇത് സർക്കാർ പാടേ തള്ളി. സുരക്ഷാ സന്ദേശങ്ങള്‍ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇപ്പോൾ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഫോണ്‍ ചോര്‍ത്തുന്നതായുള്ള സന്ദേശം ലഭിച്ചെന്ന് ഇന്നലെയാണ് മഹുവ മൊയ്ത്ര, ശശി തരൂര്‍, അഖിലേഷ് യാദവ്, പവന്‍ ഖേര തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. ആപ്പിളില്‍ നിന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചെന്നാണ് നേതാക്കള്‍ പറഞ്ഞത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്നും സർക്കാരിന്‍റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു. പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്.
ആപ്പിള്‍ ഫോണുകള്‍ സുരക്ഷിതമാണെന്ന് കമ്പനി തന്നെ അവകാശപ്പെട്ടതാണെന്നും പിന്നെ എന്തുകൊണ്ട് മുന്നറിയിപ്പ് വന്നുവെന്ന് കമ്പനി വിശദീകരിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പിള്‍ കമ്പനിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.