LATESTNATIONALTOP STORY

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വച്ച് കുത്തേറ്റു; ഗുരുതരം

 

crime

ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസിൽ ജിമ്മിൽ വച്ച് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇന്ത്യാന ജില്ലയിലെ വാൽപാറായിസോ നഗരത്തിലെ ഒരു പൊതു ജിമ്മിൽ വച്ച് ജോർദാൻ അൻഡ്രേഡ് എന്ന യുവാവാണ് വരുണിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

തലയിൽ കുത്തേറ്റ വരുൺ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച ആയുധവും കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വരുൺ തന്നെ വധിക്കാനായി പദ്ധതിയിട്ടിരുന്നുവെന്നും അതിൽ നിന്നും രക്ഷപ്പെടുന്നതിനാണ് അക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ജിമ്മിൽ മസാജ് ചെയ്യുന്ന മുറിയിൽ വച്ചാണ് കൃത്യം നടത്തിയതെന്നും അൻഡ്രേഡ് പറഞ്ഞു. തുടർന്ന് മുറിവേറ്റ് അബോധാവസ്ഥയിലായിരുന്ന വരുണിനെ ജിമ്മിലുളളവർ ഫോർട്ട് വെയ്ൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മസാജ് മുറിയിലെ ഒരു കസേരയിൽ ചോരയിൽ കുളിച്ച നിലയിലാണ് വരുണിനെ കണ്ടെത്തിയതെന്നാണ് ജിമ്മിലുളളവർ പൊലീസിനോട് പറഞ്ഞു.

Related Articles

Back to top button