BREAKING NEWSKERALA

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 20 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് വര്‍ധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.
51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ യൂണിറ്റിന് 15 പൈസയാണ് അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കണം.
ഇത്തരത്തില്‍ 100 യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ളവര്‍ മാസം 200 രൂപയെങ്കിലും നല്‍കേണ്ടി വരും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്.
യൂണിറ്റിന് 41 പൈസവരെയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. അത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. നിരക്ക് വര്‍ധന നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലായി.

Related Articles

Back to top button