BREAKING NEWSKERALALATEST

കഞ്ചിക്കോട് ദേശീയപാതയിലെ സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച, തട്ടിയെടുത്തത് നാലരക്കോടി, കുട്ടാരു മായാവി പിടിയില്‍

പാലക്കാട്: കഞ്ചിക്കോട് കാര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശി വൈശാഖ് എന്ന കുട്ടാരു മായാവിയെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഇതുവരെ ഈ കേസില്‍ 13 പ്രതികള്‍ പിടിയിലായി.
ഇക്കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം ജില്ലയിലെ അടക്ക വ്യാപാരികളായ മൂന്ന് പേരടങ്ങിയ സംഘം ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. കഞ്ചിക്കോട് നരകം പുള്ളി പാലത്തില്‍ വച്ച് പ്രതികള്‍ നാല് വാഹനങ്ങളിലായി എത്തി വ്യാപാരികളെ തടഞ്ഞുനിര്‍ത്തി നാലരക്കോടി രൂപയാണ് കവര്‍ന്നത്.
മേലാറ്റൂര്‍ സ്വദേശികളായ ഇവ്‌നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പൊലീസില്‍ കവര്‍ച്ചയെ കുറിച്ച് പരാതി നല്‍കിയത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്‌റ്റൈലില്‍ കാറിന് കുറുകെ ടിപ്പര്‍ നിര്‍ത്തിയിട്ട് തടഞ്ഞായിരുന്നു കവര്‍ച്ച. ടിപ്പറിനൊപ്പം കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്.

Related Articles

Back to top button