BREAKING NEWSKERALA

പാര്‍ട്ടിയെ ധിക്കരിച്ച് ‘കേരളീയ’ത്തില്‍ മണിശങ്കര്‍ അയ്യര്‍, എഐസിസിയെ പരാതി അറിയിച്ചെന്നു വി ഡി സതീശന്‍

sanതിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന്റെ, ബഹിഷ്‌കരണത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കോണ്‍ഗ്രസിന്റെ, ബഹിഷ്‌കരണത്തിനിടെയാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ ഇന്ന് പങ്കെടുത്തത്. ഇത് കോണ്‍ഗ്രസിന് വലിയ നാണക്കേടായി. കോണ്‍ഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നെങ്കിലും പഞ്ചായത്തിരാജിനെ കുറിച്ച് സംസാരിക്കാനുള്ള അവസരമായാണ് കേരളീയം സെമിനാറിനെ കാണുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ പ്രസംഗത്തില്‍ പറഞ്ഞത്. കേരളീയം വേദിയെ കണ്ടത് രാഷ്ട്രീയമായല്ല. കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന വിഷയത്തില്‍ പഞ്ചായത്തീരാജിനെ കുറച്ച് പറയാനുള്ള അവസരമെന്ന നിലയിലാണ്. രാജീവ് ഗാന്ധിയുടെ ആശയം മികച്ച നിലയില്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും അതിദാരിദ്ര്യം തുടച്ചുനാക്കാന്‍ ഇതേറെ ഗുണം ചെയ്തിട്ടുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ വിശദീകരിച്ചു.
പഞ്ചായത്തീരാജിന്റെ വിജയം ജനങ്ങളുടേതാണ്, നടത്തിപ്പ് അവകാശം യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ ആണ്. ഇത്തരം ആശയങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതാകണം കേരളീയം പോലുള്ള പരിപാടികളുടെ ആത്യന്തിക ലക്ഷ്യമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. രാഷ്ട്രീയകാരണങ്ങളാണ് കേരളീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മണിശങ്കര്‍ അയ്യരുടെ വരവ് തടണമെന്നും സംസ്ഥാന നേതൃത്വം എഐസിസിയേയും അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം സെമിനാറുകളില്‍ മണിശങ്കര്‍ അയ്യര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടല്ലോ എന്നായിരുന്നത്രെ എഐസിസി നിലപാട്.

Related Articles

Back to top button