വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ശക്തമായ ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകള്‍ യുഎസ് ആസ്ഥാനമായ വാഷിങ്ടണില്‍ പ്രതിഷേധിച്ച റാലി നടത്തി. ഇസ്രയേലിന് അമേരിക്ക പിന്തുണ നല്‍കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. വംശഹത്യാ കുറ്റമാണ് ബൈഡന്‍ ചെയ്യുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇസ്രയേലിന് നല്‍കുന്ന സാമ്പത്തിക സഹായം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ നടന്ന ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് നിലവിലെ ആക്രമണം.
ഗാസയില്‍ വംശഹത്യയാണ് നടക്കുന്നതെന്നും ഇത് അപകടമാണ് സൃഷ്ടിക്കുന്നതെന്നും യുഎന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനങ്ങളുടെ നാശനഷ്ടങ്ങള്‍ കുറക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യര്‍ഥിച്ചിരുന്നു. അതേസമയം സൈനിക നടപടികള്‍ തടയുന്നതില്‍ യുഎസ് ഒരു പങ്കും നിര്‍വഹിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.