ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി. നാരായണ്‍പൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. മവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ, പ്രചാരണത്തിനിടെയാണ് നാടിനെയാകെ നടുക്കിയ കൊലപാതകമുണ്ടായത്.
1,038 Less than a minute