KERALA

അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ഡിസൈനിംഗുമായി ആറ്റിങ്ങൽ പോളി വിദ്യാർത്ഥികൾ

കേരളീയം 2023 ന്റെ ഭാഗമായി, യൂണിവേഴ്സിറ്റി കോളേജിൽ വിശിഷ്‌ട എന്ന പേരിൽ ആറ്റിങ്ങൽ ഗവ: ഇൻസ്റിറ്റ്യൂട് ഓഫ് ഫാഷൻ ഡിസൈൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച ആധുനിക പ്രണവതക്കും, കൗമാരപ്രായക്കാരികൾക്കും വേണ്ടി ഡിസൈൻ ചെയ്തു അവതരിപ്പിച്ച ഫാഷൻ ഷോയും , വർക്ക്ഷോപ്പും കാണികളെ അക്ഷരാർത്ഥത്തിൽ അദ്‌ഭുതപെടുത്തി. ആധുനിക വസ്‌ത്ര ഡിസൈനുകൾ ഒരു കലയാണെന്നും , അവ എങ്ങനെയാണ് പ്രാവർത്തികമാക്കി വിപണനരംഗത്ത് വരുന്നത് എന്നും, രംഗത്തെ സാധ്യതകൾ എന്തെന്നും മനസിലാക്കികൊടുക്കുന്നതിൽ കോളേജ് വിജയിച്ചു. വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത ഓരോ വസ്ത്രത്തിന്റെയും പോർട്ടഫോളിയോ അവതരിപ്പിച്ച വഴി, ഒരു ഡിസൈൻ തത്വശാസ്ത്രം, തീം ബോർഡ്, ഇൻസ്പിറേഷൻ ബോർഡ്, കളർ ബോർഡ് , ക്ലയന്റ് ബോർഡ്, മൂഡ് ബോർഡ്, ഫാബ്രിക് ബോർഡ്, ട്രിം ബോർഡ്, അക്‌സെസ്സറിസ് ബോർഡ്, സ്പെസിഫിക്കേഷൻ ഷീറ്റ്, പാറ്റേൺ ബോർഡ്, എന്നിവയിലൂടെ കടന്നാണ് ആകർഷകമായ വസ്ത്ര രൂപകൽപന നടത്തുന്നത് എന്നത് പലർക്കും പുതിയ അറിവായിരുന്നു. സൂഫിസം, ഹില്ലേർ ലേക്ക്, ക്രാൻബ്രോക്ക് ബെൽ,തുടങ്ങിയവയിൽ ഗവേഷണം നടത്തി തയാറാക്കിയ വസ്‌ത്രഫാഷൻ ഷോയും, വർക്ക്ഷോപ്പുമാണ് നടന്നത്. വനിതകൾക്ക് സ്വയംപര്യാപ്തതയിലെത്താൻ ഇത്തരം കോഴ്‌സുകൾ പ്രയോജനപ്പെടുമെന്നും, അത്തരം കോഴ്സുകൾ നടത്തുമ്പോൾ ആധുനിക ലോകത്തിലെ ഉപഭോക്താക്കളെ മനസ്സിൽ കണ്ട് രൂപകൽപ്പനയും, നിർമ്മാണവും നടത്തണമെന്ന് ഫാഷൻ ഡിസൈൻ അധ്യാപികയും, ഡിസൈനറുമായ ആർ .സിന്ധു അഭിപ്രായപ്പെട്ടു.

ഇൻഡ്യൂസറി ഓൺ ക്യാമ്പസ് വഴി വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് നൽകുക വഴി അന്തരാഷ്ട്ര ശ്രദ്ധ നേടിയ ആറ്റിങ്ങൽ പോളി, ഇപ്പോൾ ഇൻഡസ്ടറി ടു ഹോം, ഇൻഡസ്ടറി ടു സൊസൈറ്റി എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആറ്റിങ്ങൽ പോളിടെക്‌നിക്കിലെ ഇൻഡസ്ടറി ഓൺ ക്യാമ്പസ് മോഡൽ സാർവർത്തികമായാൽ, ഓരോ വർഷവും കുറഞ്ഞത് പതിനാല് ലക്ഷം നേരിട്ടുള്ള തൊഴിലും, അതിന് മൂന്നിരട്ടി പരോക്ഷ തൊഴിലും കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്നു പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന സാഹിത്യകാരൻ കൂടിയായ പ്രിൻസിപ്പാൾ ഷാജിൽ അന്ത്രു പറഞ്ഞു.

ആറ്റിങ്ങൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ വിദ്യാർത്ഥികൾ കർവെസ് ഡിസൈനേഴ്സ് എന്ന സ്റ്റാർട്ട് അപ്പ് വഴി ആറ്റിങ്ങൽ മണ്ഡലത്തിൽ തൊഴിൽരഹിതരായ സ്ത്രീകളെ പരിശീലിപ്പിക്കാനും, അവരെ കൊണ്ട് വസ്ത്ര രൂപകൽപന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഇൻഡസ്ടറി ടു ഹോം എന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടമാണിത്.ശേഷം , ഒരു അന്താരാഷ്ട്ര വസ്ത്ര നിർമ്മാണ യൂണിറ്റിന്റെ സഹായത്തോടെ ദേശിയ – അന്താരാഷ്ട്ര വിപണിയിലേക്ക് നമ്മുടെ നാടിന്റെ സ്വന്തം ഡിസൈനുകൾ കാഴ്ച വെക്കാനാണ് ഇൻഡസ്ടറി ടു ഹോം ഒരുങ്ങുന്നത്. ഇൻഡസ്ടറി ഓൺ ക്യാമ്പസ് വിജയിച്ചത് പോലെ , ഈ പദ്ധതിയും സാധാരണജനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായോ ഷാജിൽ അന്ത്രു അഭിപ്രായപ്പെട്ടു.

ജി ഐ എഫ് ഡി അദ്ധ്യാപിക സിന്ധു ആറിന്റെ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പിൽ, ഫാഷൻ ഡിസൈൻ വിദ്യാർത്ഥികൾ അശ്വതി .ബി , രുഗ്മ.എസ് , രേവതി എസ് , പോളി അധ്യാപകരായ മനൂപ്.എം , ദീപേഷ്.ആർ, സൗമ്യ.ആർ .എസ് , ജയലക്ഷ്‌മി , സിമി, എസ് റ്റി,മുഹമ്മദ് ഹാഫിസ് .എച്ച് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button