BREAKING NEWSKERALALATEST

ഒരു കണ്ണട വാങ്ങാന്‍ പൊതുഖജനാവില്‍ നിന്ന് 30,500 രൂപ; പ്രതികരണമില്ല, മറുപടിയര്‍ഹിക്കുന്നില്ലെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം : ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപ പൊതുഖജനാവില്‍ നിന്നും അനുവദിച്ചതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിയുടെ മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്തു. മന്ത്രി കേരളീയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഷയം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചത്.
ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്. അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാവാം പണം അനുവദിച്ചുകിട്ടാന്‍ വൈകി. പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് സൂചന.

Related Articles

Back to top button