KERALALATEST

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; 3 കുട്ടികൾക്ക് പരിക്ക്

 

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. 3 കുട്ടികൾക്ക് പരിക്ക്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ റോഡിന്റെ എതിർവശത്ത് നിന്ന് പാഞ്ഞെത്തിയ പന്നി ഗേറ്റ് തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുരളീധരന്റെ ചെറുമകൾ അമേയ, അയൽവാസികളായ അയൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

Related Articles

Back to top button