കൊച്ചി: ഹെയറിന്റെ സി11 ഒലെഡ് ടിവി പുറത്തിറങ്ങി. 120 ഹെഡ്സ് ഡിസ്പ്ലേ, ഡോള്‍ബി വിഷന്‍ ഐക്യു, 50വോട്സ് ഹര്‍മന്‍ കാര്‍ഡണ്‍ സ്പീക്കേഴ്സ് തുടങ്ങിയവയുമായി ആസ്വാദനതലം മാറ്റിമറിക്കാനാണ് ഹെയര്‍ സി11 ഒലെഡ് ടിവിയുടെ വരവ്. ഒടിടി പ്ലാറ്റ് ഫോം, ഗെയിം, ടെക്ക് തുടങ്ങിയവക്കായി പ്രത്യേക പ്രാധാന്യമുണ്ട്. അള്‍ട്രാ സ്ലിം ഹെയര്‍ സി11 ടിവികള്‍ 65, 55 ഇഞ്ചുകളില്‍ പ്രിമിയം മെറ്റല്‍ സ്റ്റാന്‍ഡോടെ ലഭ്യമാണ്. വില 1,69,999 രൂപ മുതല്‍.
120 ഹെഡ്സ് ഒലെഡ് പാനലിലൂടെ മികച്ച ദൃശ്യവ്യക്തതയാണ് ഹെയര്‍ സി11 ഒരുക്കുന്നത്. 2.5 കോടി വ്യക്തിഗത പിക്സലുകള്‍ ഇതിന് മുതല്‍ക്കൂട്ടാവുന്നു. എച്ച്ഡിആര്‍10 ഡിസ്പ്ലേ സിനിമാറ്റിക് അനുഭവം നല്‍കുന്നു. ഡോള്‍ബി വിഷന്‍ ഐക്യു ഏത് വെളിച്ചത്തിലും മികച്ച ദൃശ്യം നല്‍കുന്നു.
ടി.വിയില്‍ ഗൂഗിള്‍ യുഐ/യുഎക്സ് ഉപയോഗിക്കാം. ശബ്ദനിര്‍ദേശങ്ങളിലൂടെ ചാനല്‍ മാറ്റം, ശബ്ദനിയന്ത്രണം, തിരയല്‍ തുടങ്ങിയവ സാധ്യമാക്കുന്നു. വൈഫൈ, ക്രോംകാസ്റ്റ്, ബ്ലൂടുത്ത് 5.1, യുഎസ്ബി 2.0 തുടങ്ങിയവയും ഹെയര്‍ ഒലെഡ് ടിവിയെ വ്യത്യസ്തമാക്കുന്നു.
1,043 Less than a minute