BREAKING NEWSNATIONAL

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുസ്ലിം പെണ്‍കുട്ടി

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം പെണ്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കി എബിവിപി. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ?ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്ക് ആയിഷയാണ് എബിവിപിക്കായി രം?ഗത്തിറങ്ങുക. എസ്എഫ്‌ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാര്‍ത്ഥി മുഹമ്മദ് അതീഖ് അഹമ്മദും മത്സരിക്കും. നവംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാര്‍ഥിനിയെ മത്സരിപ്പിക്കുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ ലാല്‍ വിദ്യാര്‍ഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്. ഒമ്പത് അംഗ പാനലില്‍ മൂന്നും വനിതകളാണ്.

Related Articles

Back to top button