BUSINESSBUSINESS NEWS

ഇന്ത്യയിലെ 50ാമത് പുനരുപയോഗ ഊര്‍ജ പദ്ധതിയുമായി ആമസോണ്‍

കൊച്ചി: ആമസോണ്‍ മഹാരാഷ്ട്രയിലെ ഒസാമാബാദില്‍ 198 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ ശേഷി 1.1 ജിഗാവാട്ടും ആയും ഉയര്‍ന്നു. ആഗോള തലത്തില്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഏറ്റവും കൂടുതല്‍ വാങ്ങുന്ന കമ്പനി എന്ന സ്ഥാനം 2020 മുതലുള്ള ആമസോണ്‍ ഈ നീക്കത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുനരുപയോഗിക്കാവുന്ന വൈദ്യുതി വാങ്ങുന്ന കമ്പനി എന്ന സ്ഥാനവും സ്വന്തമാക്കിയതായി ബ്ലൂംബെര്‍ഗ് ന്യൂ എനര്‍ജി ഫിനാന്‍സ് ഡാറ്റയില്‍ സൂചിപ്പിക്കുന്നു.
2014 മുതല്‍ 2022 വരെ കമ്പനിയുടെ സൗരോര്‍ജ്ജ, കാറ്റാടി ഫാമുകള്‍ വഴി 2885 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടപ്പാക്കി. രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് ഏകദേശം 719 കോടി രൂപ സംഭാവന ചെയ്യുകയും 2022ല്‍ മാത്രം 20,600ലധികം മുഴുവന്‍ സമയ പ്രാദേശിക ജോലികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.

Related Articles

Back to top button