തിരുവനന്തപുരം: ജയിലിനുള്ളില്‍ ലഹരി എത്തുന്നതിനെ കുറിച്ച് ഗൗരവമായി പരിശോധിക്കണമെന്ന് ഡിജിപി. പ്രതികള്‍ക്ക് അകമ്പടി പോകുന്ന പൊലീസുകാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. കോടതികളില്‍ അകമ്പടി പൊലീസുകാരുടെ പങ്കും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഡിജിപി ഉന്നത പൊലീസ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജയിലുകളിലേക്ക് ലഹരി കടത്ത് കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
പ്രധാന അഞ്ച് സൈബര്‍ കേസുകള്‍ എസ് പിമാര്‍ പ്രത്യേകം തെരെഞ്ഞെടുത്ത് പ്രത്യേകം അന്വേഷിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. അടുത്ത ക്രൈം മീറ്റിങ്ങില്‍ പുരോഗതി അറിയിക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ തോക്ക് വില്‍പ്പനയും ലഹരി കടത്തും കൂടുതല്‍ ജാഗ്രതയോടെ കാണണമെന്നും ഉന്നതതല പൊലീസ് യോഗത്തില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. മികച്ച പ്രവര്‍ത്തനത്തിന് ഇനി മുതല്‍ ഡിജിപി അവാര്‍ഡ് നല്‍കും. ക്രമസമാധാന ചുമതലയുള്ള എസ്പി മുതല്‍ എഡിജിപി വരെയാണ് അവാര്‍ഡ് നല്‍കുക. മൂന്ന് മാസത്തെ പ്രവര്‍ത്തനത്തെ പ്രവര്‍ത്തനം അവലോകനം ചെയ്താണ് അവാര്‍ഡ്. ആദ്യ അവാര്‍ഡുകള്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിതരണം ചെയ്തു. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍, ഡിജിപി നിശാന്തിനി ഉള്‍പ്പെടെ 6 പേര്‍ക്ക് ആദ്യ അവാര്‍ഡ് നല്‍കി.
1,094 Less than a minute