സുമ പള്ളിപ്രം രചിച്ച എന്റെ സ്വകാര്യ ദുഃഖം ( ബാലസാഹിത്യം ) എന്ന കൃതിയുടെ അറബി വിവര്‍ത്തനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രമുഖ അറബി ഭാഷാ പണ്ഡിതനും ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സററി (കൊല്ലം) അറബിക് അക്കാദമിക് കമ്മിറ്റി ചെയര്‍മാനുമായ ഡോ.ഹുസൈന് മടവൂര്‍ നിര്‍വ്വഹിച്ചു.
Hazinspect trading company മാനേജിംഗ് ഡയറക്ടര്‍ അബൂ ഷമീര്‍ ( നാട്ടിക ) ഏറ്റു വാങ്ങി. സ്വയം ആനയായി സങ്കല്പിച്ച് ആനകളുടെ ജീവിത ദുഃഖങ്ങള്‍ വിവരിക്കുന്ന ഈ ബാലസാഹിത്യ കൃതിക്ക് ആന സ്വയം കഥ പറയുന്നു എന്ന അര്‍ത്ഥത്തില്‍ അല്‍ ഫീലു യഹ് കീ അന് ഹയാതിഹി എന്നാണ് അറബിയില്‍ നാമകരണം ചെയ്തിരിക്കുന്നത്. ഡോ. ഷക്കീര്‍ വാണിമേല്‍ മൊഴിമാറ്റം നടത്തിയ കൃതി കെ.വി.ഷറഫുദ്ദീന് ബാഖവിയാണ് എഡിറ്റ് ചെയ്തിട്ടുള്ളത്. കോഴിക്കോട്ടെ ഷറഫീ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്. സിദ്ധീഖ് വചനം, ശറഫുദ്ദീന്‍ ബാഖവി, കെ.എം സി സി ഭാരവാഹികള്‍ പങ്കെടുത്തു. നേരത്തെ മലയാളത്തില്‍ ഈ പുസ്തകം പ്രകാശനം ചെയ്തത് എം.പി.വീരേന്ദ്രകുമാര്‍ ആണ്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പഞ്ചാബി ഭാഷകളിലും കൂടാതെ ആറ് ഗോത്ര ഭാഷകളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് , കന്നട, സംസ്കൃതം, ഉര്‍ദു സംസ്കൃതം ഭാഷകളില്‍ വിവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു. അവ ഉടന്‍ പ്രസിദ്ധീകരിക്കും. കുട്ടികളില്‍ മൃഗങ്ങളോടും മറ്റ് ജീവികളോടും സ്നേഹവും അനുകമ്പയും വളര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു ബാലസാഹിത്യ കൃതിയാണിതെന്ന് ഡോ.ഹുസൈന് മടവൂര്‍ പറഞ്ഞു.
1,084 1 minute read