കൊച്ചി: നീണ്ട 27 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആദ്യത്തെ ഓഫ്ഷോര്‍ പട്രോള്‍ വെസ്സല്‍ ആയ ‘സമര്‍’ പരമ്പരാഗത സായുധ സേനാ ചടങ്ങിനിടെ അസ്തമയ സൂര്യനെ സാക്ഷിയാക്കി വിടപറഞ്ഞു.
പൂര്‍ണ്ണ ബഹുമതികളോടെ ഡീകമ്മീഷന്‍ ചെയ്തു. കോസ്റ്റ് ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് പരമേഷ് മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി പലേരി യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോരിച്ചൊരിയുന്ന മഴയ്്ക്കിടെ കൃത്യം അസ്തമയ സമയത്ത് 6.01ന്) (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് പരമേഷ്, കമ്മീഷനിങ് പെന്‍ഡന്റ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.രമേഷിനു കൈമാറിയതോടെയാണ ഔദ്യോഗികമായ ഡികമ്മീഷനിങ്ങ് പുര്‍ത്തിയായി.
യുദ്ധം എന്നര്‍ഥമുള്ള സമര്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇച്ഛാശക്തിയുടെയും രാജ്യത്തിന്റെ നാവിക താല്‍പ്പര്യങ്ങള്‍ക്കായി ‘പ്രയത്നിക്കുന്നതിന്റെയും ഭാഗമായി.1996 ഫെബ്രുവരി 14ന് അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുആയിരുന്നു സമര്‍ കോസ്റ്റ് ഗാര്‍ഡിലേക്കു കമ്മീഷന്‍ ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് റീജിയന്റെ (വെസ്റ്റ്) ഓപ്പറേഷന്‍ കമാന്‍ഡിന് കീഴില്‍ മുംബൈ ആസ്ഥാനമായായിരുന്നു തുടര്‍ന്നുള്ള സേവനം.2009 ല്‍ കൊച്ചിയിലേക്കു മാറി.
സൈനിക ഓപ്പറേഷനുകളേക്കാള്‍ കള്ളക്കടത്ത്്,ആയുധകടത്ത്, മനുഷ്യക്കടത്ത്, തുടങ്ങിയവ തടയുന്നതില്‍ പ്രധാന പങ്കുവഹിച്ച സമര്‍ ജീവന്‍ രക്ഷാദൗത്യങ്ളിലും മുന്നിലുണ്ടായിരുന്നുു.
ഗോവ ഷിപ്പ് യാര്‍ഡില്‍ തദ്ദേശീയമായി നിര്‍മ്മിച്ച സമറിന്റെ നീളം 102 മീറ്റര്‍. 21 നോട്ട് ആണ് പരമാവധി വേഗത. കപ്പല്‍ ഏകദേശം 54000 മണിക്കൂര്‍ കടലില്‍ സജീവമായിരുന്നു; 5,68,700 മൈല്‍ സഞ്ചരിച്ചു.
.2009 മുതല്‍ കൊച്ചി ആസ്ഥാനമായി അറബിക്കടലില്‍ തീരദേശ സുരക്ഷ തുടര്‍ന്നു. വിടപറയുമ്പോള്‍ 19 നാവിക സേനാ ഓഫീസര്‍മാര്‍ സമറില്‍ ഉണ്ായിരുന്നു. ഇന്ത്യന്‍ നാവിക സേനയാണ് ഇനി സമറിന്റെ ഭാവി തീരുമാനിക്കുക. ആയുധ ശേഖരം, റഡാര്‍ എന്നിവ നീക്കം ചെയ്ത ശേഷം ഇനി നാവിക സേനാ മ്യസിയം ആക്കുന്ന കാര്യവും ആലോചനയിലുണ്ട്.
1,148 1 minute read