BUSINESSBUSINESS NEWS

ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന് ദേശീയ പുരസ്‌കാരം

വൊരണാസി ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദേശീയ തലത്തിലുള്ള മികച്ച ചാപ്റ്ററിനുള്ള പുരസ്‌കാരത്തിന് ഈ വര്‍ഷം കൊച്ചി ചാപ്റ്റര്‍ അര്‍ഹമായി. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് കൊച്ചിയെ തേടിയെത്തിയത്. മികച്ച ഗോള്‍ഡ് ഗ്രേഡ് ചാപ്റ്ററിനുുള്ള പുരസ്‌കാരവും, രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള പുരസ്‌കാരവും . 2022 വര്‍ഷത്തിലെ പ്രവര്‍ത്തന മികവിനെ പരിഗണിച്ചാണ് അവാര്‍ഡ്.
ഇവിടെ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറില്‍ നിന്നും 2022ലെ ചാപ്റ്റര്‍ ചെയര്‍മാന്‍ മിഥുന്‍ ബി ഷേണായി അവാര്‍ഡ് ഏറ്റുവാങ്ങി, എക്സിക്യൂട്ടീവ് ഓഫീസര്‍ സ്്മിത സുബിന്‍ , ബെന്‍ പട്ടേല്‍ , മനോജ് ഗോവ്വിന്‍ , ആശിഷ് മോഹന്‍, ഐസിഎസ്ഐ പ്രസിഡന്റ് മനീഷ് ഗുപ്ത എന്നിവര്‍ സന്നിഹിതരായിരുന്നു ആദ്യമായാണ് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള പരോമന്നത പുരസ്‌കാരത്തിന് കൊച്ചി അര്‍ഹമാകുന്നത്.

Related Articles

Back to top button