BREAKING NEWSKERALALATEST

കണ്ണൂരില്‍ തണ്ടര്‍ബോള്‍ട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് വെടിയേറ്റതായി സംശയം; സ്ഥലത്ത് രക്തക്കറ; മൂന്ന് തോക്കുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.

ഇന്ന് രാവിലെ ഏഴരയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് മാവോയിസ്‌റ്‌റുകള്‍ക്ക് നേരെയും  വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്. ഏകദേശം പത്ത് മിനിറ്റ് നേരം വെടിയൊച്ച ശബ്ദം കേട്ടതായി നാട്ടുകാരും പറയുന്നു.

വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വെടിവെയ്പ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ല. സ്ഥലത്ത് രക്തതുള്ളികള്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനാലാണ് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിണ്ടുണ്ടാകാമെന്നും തോക്ക് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞതാവാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

Related Articles

Back to top button