ഉഴവൂര്‍: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകള്‍ മീരയാണ്(32) ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
അമല്‍ റെജിയെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
1,012 Less than a minute