eshകോഴിക്കോട് : മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടന്‍ സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരാകും. രാവിലെ 10.30-ന് എത്താനാണ് പോലീസ് നിര്‍ദേശിച്ചത്. സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനിച്ചു.
കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. സ്വകാര്യ ഹോട്ടലില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് സംസാരിച്ചതാണ് പരാതിക്കാധാരം.
1,003 Less than a minute