കൊച്ചി: പിആര്‍എസ് വായ്പ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കര്‍ഷകര്‍ ലോണ്‍ എടുക്കുന്നവര്‍ ആകുന്നതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പിആര്‍എസ് വായ്പയുമായി ബന്ധപ്പെട്ട് സിബില്‍ സ്‌കോര്‍ കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നെല്ല് സംഭരണ പദ്ധതി പ്രകാരം സര്‍ക്കാരിനു നെല്ല് വില്‍ക്കുന്ന കര്‍ഷകരെ ഒരു തരത്തിലും വായ്പക്കാരായി ബാങ്കുകള്‍ കരുതരുതെന്നും ആരാണ് വായ്പക്കാരന്‍ എന്നത് സപ്ലൈക്കോ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുതി റിപ്പോര്‍ട്ട് നല്‍കാന്‍ സപ്ലൈകോയ്ക്ക് കോടതി നിര്‍ദേശം നല്‍കി.
1,006 Less than a minute