നിങ്ങളൊരു യാത്രാപ്രേമിയാണോ? ഓരോ നാടിന്റെയും തനതായ ആഘോഷങ്ങള്‍ കാണാനാണോ നിങ്ങള്‍ക്ക് ഏറെ ഇഷ്ടം? എന്നാല്‍, ഒട്ടും വൈകണ്ട. റെഡിയാകാം, നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാനും അറിയാനും ആസ്വദിക്കാനും. നാഗാലാന്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കൊഹിമയില്‍ നിന്നും പത്തുപതിനഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള കിസാമ എന്ന ഗ്രാമത്തിലാണ് ഈ ഉത്സവം നടക്കുന്നത്.
ഇന്ത്യയിലെ ഈ വടക്കു കിഴക്കന്‍ സംസ്ഥാനം അറിയപ്പെടുന്നത് തന്നെ ‘ഉത്സവങ്ങളുടെ നാട്’ എന്നാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഹോണ്‍ബില്‍ ഉത്സവം. അതുകൊണ്ട് തന്നെ ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ അറിയപ്പെടുന്നത്. അനേകം ?ഗോത്രവിഭാവങ്ങള്‍ കഴിയുന്ന സംസ്ഥാനമാണ് നാഗാലാന്റ്. അവരെല്ലാം ചേര്‍ന്നു കൊണ്ടുള്ള ഉത്സവമാണിത്.
വേഴാമ്പലില്‍ നിന്നുതന്നെയാണ് ഈ ഉത്സവത്തിന് ‘ഹോണ്‍ബില്‍ ഉത്സവം’ എന്ന പേര് ലഭിച്ചത്. നാഗാ ഗോത്രങ്ങള്‍ ബഹുമാനത്തിന്റെ പ്രതീകമായിട്ടാണ് വേഴാമ്പലിനെ കണക്കാക്കുന്നത്. അതുപോലെ, ധൈര്യത്തിന്റെയും യോദ്ധാക്കളുടെയും ഒക്കെ പ്രതീകമായി അവര്‍ വേഴാമ്പലിനെ കണക്കാക്കുന്നു.
എല്ലാ ഗോത്രവിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുക, അവര്‍ക്കിടയിലെ ഐക്യം പ്രോത്സാഹിപ്പിക്കുക, അവരുടെ കലാ-സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ പങ്കുവയ്ക്കപ്പെടുക, ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങി അനേകം ലക്ഷ്യങ്ങള്‍ ഈ ഹോണ്‍ബില്‍ ഫെസ്റ്റിവലിന് പിന്നിലുണ്ട്. വിവിധ പരിപാടികള്‍, അവരുടേതായ ഭക്ഷണം എന്നിവയെല്ലാം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇവിടെ തയ്യാറാകും.
നാ?ഗാലാന്‍ഡ് സംസ്ഥാനം രൂപം കൊണ്ടത് 1963 ഡിസംബര്‍ ഒന്നിനാണ്. അതിന്റെ കൂടി ഭാ?ഗമായി ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ഈ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുക. ലോകമെമ്പാടുമുള്ള തനതായ ആഘോഷങ്ങളെയും ഉത്സവങ്ങളെയും അറിയാനും കാണാനും താല്പര്യപ്പെടുന്ന അനേകം പേരാണ് ഓരോ വര്‍ഷവും ഹോണ്‍ബില്‍ ഫെസ്റ്റിവല്ലില്‍ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിച്ചേരുന്നത്. നിങ്ങളും അതിലൊരാളാണ് എങ്കില്‍ തയ്യാറായിക്കോളൂ നാ?ഗാലാന്‍ഡിലേക്ക് വണ്ടി കയറാന്‍.
1,018 1 minute read