KERALALATESTNRIOTHER

യുഎസിൽ മലയാളി യുവതിയെ വെടിവച്ചതിന് പിന്നിൽ സാമ്പത്തികപ്രശ്നം; ഭർത്താവ് അമൽ കുറ്റം സമ്മതിച്ചു

യുഎസിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതു സാമ്പത്തികപ്രശ്നങ്ങളുടെ പേരിലുള്ള തർക്കത്തെത്തുടർന്നാണെന്നു പൊലീസ്. യുഎസിൽ താമസമാക്കിയ ഉഴവൂർ കുന്നാംപടവിൽ മീര ഏബ്രഹാമി(30)നെയാണു ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി (30) വെടിവച്ചത്. ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. വീട്ടിൽ വച്ച് ഇരുവരും വഴക്ക്കൂടി. പിന്നീട് വഴക്ക് അയൽ വീട്ടുകാർ അറിയാതിരിക്കാൻ ഇരുവരും കാറിൽ കയറി അരകിലോമീറ്റർ അകലെയുള്ള പള്ളിക്ക് മുന്നിലെത്തി. അവിടെവെച്ചായിരുന്നു സംഭവം ഉണ്ടായത്.

2 മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button