മാന്നാര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലമേള ‘കണ്‍മണികൂട്ടം 2023- 24’ എന്ന പേരില്‍ നടന്നു. ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമായി പ്രതീക്ഷച്ചതിലും കൂടുതല്‍ കുട്ടികളും അതോടപ്പം രക്ഷകര്‍ ത്തിക്കളും അവരോടപ്പം വീട്ടിലെ മുതിര്‍ന്ന കുട്ടികളും ഉള്‍പ്പെടെ അഞ്ഞൂറിലധികം അകളുടെ പങ്കാളിത്തം കൊണ്ട് വിജയ കരമായിരുന്നു. അങ്കണവാടി ടീച്ചര്‍മാരുട ശിങ്കാരിമേളം ഘോഷയാത്രയ്ക്ക് മികവേറി. അങ്കണവാടി കുട്ടികള്‍ ഇത്രയേറെ മികവാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് കൗതകമായി. അങ്കണ വാടീച്ചര്‍മാരുടേയും, ഹെല്‍പ്പറ മാരുടേയും രക്ഷകര്‍ത്താക്കളുടേയും ദിവസങ്ങളായിട്ടുള്ള പരീശിലനം ഫലം കണ്ടു. തീര്‍ച്ചയായും ഭാവി തലമുറ വളരെയേറേ പ്രതീക്ഷ നല്‍കുന്നു. രാജ്യം കാക്കുന്ന ജവാന്‍, ക്രമസമാദാനം പാലിപ്പിക്കുന്ന പോലീസ്, ആതുര സേവന രംഗത്തെ ഡോക്ടര്‍, നഴസ്, കൃഷിക്കാര്‍, വക്കില്‍, ടീച്ചര്‍മാര്‍ പാളതൊപ്പിയും , കലപ്പയും , കറ്റയും അരിവാളുമേന്തിയ കര്‍ഷക തൊഴിലാളികള്‍, പഴയ തലമുറയേയും, പുതിയ തലമുറയേയും വേര്‍തിരിക്കുന്ന പരിപാടികള്‍, അങ്കണവാടികളില്‍ പാല് നല്‍ക്കുന്നതുമായ് ബന്ധപ്പെട്ട് കറവ പശുവിന്റെ പാല്‍ കറന്നു നല്‍കുന്ന കാഴ്ചയും ഏറെ പ്രശംസിനിമായിരുന്നു.
വിവിധയിനം പക്ഷിക ളുടെ വേഷം, മഹാത്മാ ഗാന്ധി, ഭാരാ താംബ, മതമയിത്രി വിളിച്ചോതുന്ന ശ്രീകൃഷ്ണനും , മദര്‍ തേരസയും ഉണ്ടായിരുന്നു. ഡാന്‍സ്, നാടന്‍ പാട്ട് തിരുവാതിര , ഗാനാലപനം, സിനിമാറ്റിക്‌സ് ഡാന്‍സ് തുടങ്ങിയ വയും പരിപാടിക്ക് കൊഴുപ്പേകി. ക്ഷേമ കാര്യ സ്റ്റാന്‍ഡ്ഗ് കമ്മറ്റി ചെയര്‍മാന്‍ വി.ആര്‍. ശിവപ്രസാദ് അദ്ധ്യക്ഷനായി, ഐ.സി.ഡി.എസ്സ് സൂപ്പര്‍വൈസര്‍ ജോതി സ്വാഗതം പറഞ്ഞു. ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്‍ഡി ഗ് കമ്മറ്റി ചെയര്‍മാന്‍ ബി.കെ.പ്രസാദ് സമ്മാനദാനം നടത്തി. മുഖ്യപ്രഭാഷണം വൈസ് പ്രസിഡിനെറ് നടത്തി. വികസന കാര്യ സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്‌സണ്‍ ശാലിനി രമ്യ നാഥ് , പഞ്ചായത്ത അംഗങ്ങളായ സലിം പടിപ്പുരയ്ക്കല്‍, സലീന നൗഷാദ്, സുനിത എബ്രാഹം ,ശാന്തിനി , പുഷ്പലത, അജിത് പഴവൂര്‍ , എന്നിവര്‍ ആശംസ അര്‍പ്പിച്ചു. 234 അങ്കണവാടി കുട്ടികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു സമാപന സമ്മളനത്തില്‍ CDPO സ്വാഹിനിയും പങ്കെടുത്തു.
1,023 1 minute read