BUSINESSBUSINESS NEWS

ഇന്ത്യന്‍ കടല്‍ സമ്പത്തിലേക്ക് രണ്ട് നെയ്മീനുകള്‍ കൂടി

കൊച്ചി: ഇന്ത്യയുടെ കടല്‍ മത്സ്യസമ്പത്തിലേക്ക് രണ്ട് നെയ്മീനുക ള്‍ കൂടി. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റേതാണ് (സിഎംഎഫ്ആര്‍ ഐ) കണ്ടെത്തല്‍. പുതുതായി കണ്ടെത്തിയ ഒന്ന്അറേബ്യന്‍ സ്പാരോ നെയ്മീനാണ്. സ്‌കോംബെ റോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസല്‍സ് പുള്ളി നെയ്മീനാണ്. മുമ്പ് ഈ മത്സ്യം ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്.
ഇതോടെ, ഇന്ത്യന്‍ കടലുകളില്‍ നെയ്മീനുകളുടെ എണ്ണം നിലവിലെ നാലി? നിന്നും ആറായി ഉയര്‍ന്നു. ഏറെ ആവശ്യക്കാരുള്ളതും ഉയര്‍ന്ന വിപണി മൂല്യവുമുള്ളതാണ് നെയ്മീന്‍ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളില്‍ നടത്തിയ വിശദമായ വര്‍ഗീകരണ ജനിതക പഠനമാണ് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തില്‍ വ്യക്തമായി. ഇവയില്‍ ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളി നെയ്മീനാണ്.
ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാള്‍ താരതമ്യേന ചെറുതാണ്.
തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
നല്ല രുചിയും ഉയര്‍ന്ന വിപണിമൂല്യമുള്ളതുമാണ്.അറേബ്യന്‍ സ്പാരോ നെയ്മീന്‍ ലഭ്യമാകുന്നത് പൂര്‍ണമായും അറബിക്കടല്‍ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്.

Related Articles

Back to top button