BREAKING NEWSCRICKETLATESTNATIONALSPORTSTOP STORY

മിന്നല്‍ തുടക്കമിട്ട് രോഹിത് മടങ്ങി, പിന്നാലെ ശ്രേയസ് അയ്യരും; ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് 100 എത്തും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മടങ്ങിയത്. നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 87നു മൂന്ന് എന്ന നിലയില്‍. 26 റണ്‍സുമായി വിരാട് കോഹ്‌ലിയും 4 റണ്ണുമായി കെഎല്‍ രാഹുലും ക്രീസില്‍.

രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി.

31 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.

തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ശ്രേയസിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലസിനു പിടിനല്‍കിയാണ് ശ്രേയസിന്റെ മടക്കം.

നേരത്തെ സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ ഗില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.

Related Articles

Back to top button