KERALALATEST

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജാണ് കേസിലെ മുഖ്യപ്രതി. ബിഹാർ സ്വദേശിയായ സുഹൃത്ത് മുഷ്താഖ് രണ്ടാം പ്രതിയാണ്.

കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ ഒന്നാം പ്രതിയെ ക്രിസ്റ്റിൻ രാജ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ മറ്റു പ്രതികൾ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റൽ രാജ് കുട്ടിയുടെ വീട്ടിൽ കയറിയത്. ഇതിനിടയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു.

വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. കാണാതായ കുട്ടിയെ നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. ജനൽവഴി കൈയ്യിട്ട് വാതിൽ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു.

Read Also: ആലുവയിലെ പീഡനം മോഷണശ്രമത്തിനിടെ; പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്ക് എന്ന് കണ്ടെത്തല്‍

പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. മാർത്താണ്ടവർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.

Related Articles

Back to top button