BREAKING NEWSENTERTAINMENTKERALALATESTMALAYALAM

നടന്‍ വിനോദ് തോമസ് മരിച്ചത് കാറിലെ എസിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: നടന്‍ വിനോദ് തോമസ് മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്. സ്റ്റാര്‍ട്ട് ആക്കി കിടന്ന കാറില്‍ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. ഇത് ശ്വസിച്ചാണ് വിനോദ് തോമസ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്‌കാരം മുട്ടമ്പലം പൊതു ശ്മശാനത്തില്‍ നടക്കും.
പാമ്പാടിയിലെ ബാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ കയറിയ വിനോദ് കുറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ എത്തിയപ്പോള്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.

Related Articles

Back to top button